Saturday, May 18, 2024
spot_img

കൊവിഡ് വാക്സിനെടുത്താൽ സെക്‌സ് ഫ്രീ; ഞെട്ടിപ്പിക്കുന്ന ഓഫറുമായി സോനാ ക്ലബ്

വിയന്ന: കൊവിഡ് വാക്സിൻ എടുക്കുന്നവർക്ക്, അരമണിക്കൂർ നേരം ഫ്രീ സെക്സ്’ ഓഫർ ചെയ്ത് ഓസ്ട്രിയയിലെ സോനാ ക്ലബ്. The FunPalast: Sex Star Sauna Club എന്ന സ്ഥാപനമാണ് ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. വാക്സിൻ എടുക്കാൻ തയ്യാറാവുന്നവർക്ക് ക്ലബ്ബിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമുള്ള ലൈംഗിക തൊഴിലാളിയെ തിരഞ്ഞെടുക്കാനുള്ള അവസരവും തങ്ങൾ നൽകുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

നവംബർ ഒന്നാം തീയതി തുടങ്ങിയ ഈ പ്രോജക്റ്റ്, ഇനിയും വാക്സിൻ എടുക്കാൻ മടിച്ചു നിൽക്കുന്ന ജനങ്ങളെ അതിനായി പ്രലോഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് എന്ന് സോനാ ക്ലബ് ഡയറക്ടർ ക്രിസ്റ്റോഫ് ലൈലാഷെർ പറയുന്നു. എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം നാലുമണി മുതൽ രാത്രി പത്തുമണി വരെ ഇങ്ങനെ ‘ഫ്രീ സെക്സ്’ വാക്സിനുകൾ നൽകപ്പെടും എന്ന് ക്ലബ് അധികൃതർ അറിയിക്കുന്നു. പതിനാലു വയസ്സിന് മുകളിലുള്ളവർക്കും മുതിർന്നവർക്കൊപ്പം വന്നാൽ ഈ ക്ലിനിക്കിലെ വാക്സിനേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം എന്നും ക്ലബ് അധികൃതർ പറയുന്നു.

Related Articles

Latest Articles