Sunday, May 5, 2024
spot_img

മതപരമായ കാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർ കേരളത്തിലുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി;’വാക്സിനെടുക്കാത്ത അധ്യാപകരോട് സ്‌കൂളിലേക്ക് വരേണ്ടെന്ന് അറിയിച്ചു’|There are some teachers who haven’t taken covid vaccine yet says V.Sivankutty

തിരുവനന്തപുരം: സംസ്ഥാനത്ത് മതപരമായ കാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 2,282 അധ്യാപകർ വാക്സിൻ എടുക്കാനുണ്ട് . മതപരമായ കാരണങ്ങൾക്ക് പുറമെ അലർജി, ആരോഗ്യ പ്രശ്നം എന്നിവമൂലം വാക്സിൻ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനെടുക്കാത്ത അധ്യാപകരോട് സ്‌കൂളിലേക്ക് വരേണ്ടെന്ന് അറിയിച്ചതായും വി .ശിവൻകുട്ടി വ്യക്തമാക്കി. കേരളത്തിൽ 15,452 സ്കൂളുകളിലായി ആകെ 1,75,000 അധ്യാപകരും 25,000 അനധ്യാപകരുമാണുള്ളത്. ഇവരിൽ 2282 അധ്യാപകരും 327 അനധ്യാപകരുമാണ് ഇതുവരെ വാക്സിനെടുക്കാത്തതെന്നും മന്ത്രി സ്ഥിരീകരിച്ചു.

വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി മന്ത്രി അറിയിച്ചു. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നാളെ രാവിലെ 8.30ന് നടക്കും. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും ധൈര്യമായി സ്കൂളിൽ എത്തിക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Latest Articles