ഉല്ലു ആപ്പിലെ ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയിലെ ലൈംഗിക ഉള്ളടക്കമടങ്ങിയ ക്ലിപ്പ് വൈറലായതിനെ പിന്നാലെ നടൻ അജാസ് ഖാനും ഉല്ലു ആപ്പിന്റെ സിഇഒ വിഭു അഗർവാളിനും ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) സമൻസ് അയച്ചു.
Is Indian government sleeping? Why are they allowing these kinda shows. #HouseArrest pic.twitter.com/NhT3PfGgXY
— 👑Che_Krishna🇮🇳💛❤️ (@CheKrishnaCk_) May 1, 2025
ഉല്ലു എന്ന ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ അജാസ് മത്സരാർത്ഥികളോട് ചോദിച്ച ഒരു ചോദ്യമാണ് വൻവിവാദമായത്. റിയാലിറ്റി ഷോയിൽ നിന്നുള്ള ഒരു രംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം കനത്തത്. അവതാരകനായ അജാസ് ഖാൻ മത്സരാർത്ഥികളോട് സംസാരിക്കുന്നതാണ് വീഡിയോ ക്ലിപ്പിൽ കാണാനാവുക. സെക്സ് പൊസിഷനുകളേക്കുറിച്ച് അറിയാമോ എന്നും അത്തരം കാര്യങ്ങളിലെ അറിവ് പ്രകടിപ്പിക്കാമോ എന്നുമാണ് അജാസ് ഖാൻ ചോദിക്കുന്നത്. കൂടാതെ ചില പൊസിഷനുകൾ ക്യാമറയ്ക്ക് മുന്നിൽ മറ്റുള്ളവരെക്കൊണ്ട് അഭിനയിപ്പിക്കാമോയെന്ന് മത്സരാർത്ഥിയോട് അജാസ് ചോദിക്കുന്നു. രണ്ട് മത്സരാർത്ഥികൾ അജാസിന്റെ ആവശ്യപ്രകാരം സെക്സ് പൊസിഷനുകൾ കാണിക്കുകയും ചെയ്തു.

