Monday, October 26, 2026

പാക് ചാരൻ രാജസ്ഥാനിൽ പിടിയിൽ; വലയിലായത് 2013 മുതൽ രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയിരുന്ന പത്താൻ ഖാൻ

പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഒരാളെ രാജസ്ഥാൻ ഇന്റലിജൻസ് പിടികൂടി. ജയ്‌സാൽമീർ നിവാസിയായ പത്താൻ ഖാനാണ് അറസ്റ്റിലായത്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഏകദേശം ഒരു മാസം മുമ്പ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു, അതിനുശേഷം ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

2013 ൽ പത്താൻ ഖാൻ പാകിസ്ഥാൻ സന്ദർശിച്ചുവെന്നും അവിടെ വെച്ച് പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്നും രാജസ്ഥാൻ ഇന്റലിജൻസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. പണത്തിനായി ജയ്‌സാൽമീർ അന്താരാഷ്ട്ര അതിർത്തിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ഇയാൾ പങ്കുവെച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്

Related Articles

Latest Articles