Friday, January 9, 2026

24കാരി 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഒളിവില്‍ പോയ യുവതി അറസ്റ്റില്‍

മുംബൈ: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ഒരു ഷോപ്പിംഗ് സെന്‍ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി പരാതിക്കാരിയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കാനെത്തുന്നത്. നവംബറോടെ ഇവിടെ നിന്നും ഒഴിയുകയും ചെയ്തിരുന്നു. ഈ കാലയളവിനിടയിലാണ് പീഡനം നടന്നതെന്നാണ് കുട്ടിയുടെ ‘അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതി ഒളിവില്‍ പോയിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്‌തു.

Related Articles

Latest Articles