Tuesday, December 16, 2025

മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം ; പ്രതി ഒളിവിൽ, പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ ഇന്ന്‌ രേഖപ്പെടുത്തും. മാവൂർ പഞ്ചായത്ത്‌ അംഗം ഉണ്ണിക്കൃഷ്ണനാണ് 15 വയസ്സുകാരനെ പീഡനത്തിനിരയാക്കിയത്. പ്രതി ഒളിവിലാണെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ദുരന്ത നിവാരണ മോക്ക് ഡ്രില്ലിന് ശേഷം മടങ്ങുന്നതിനിടെ വിദ്യാർത്ഥിയെ ആംബുലൻസിൽ വെച്ചും കാറിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. പരാതിയിൽ മാവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles