Monday, October 5, 2026

ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരാഞ്ജലി അർപ്പിച്ച് എ ആര്‍ റഹ്‍മാൻ ; പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡ്’ എന്ന ചിത്രത്തിലെ ‘ജിംഗ’ എന്ന ഗാനം പങ്കുവച്ച് പെലെയുടെ ജീവിതത്തെ ആദരിക്കുകയായിരുന്നു

ഫുട്‍ബോള്‍ ലോകത്തെ ഇതിഹാസം പെലെ അന്തരിച്ചു. കായികലോകം മുഴുൻ കീഴടക്കിയ ഇതിഹാസ തരാം പെലെ എല്ലാ ഫുട്ബാൾ പ്രേമികൾക്കും ഒരാവേശമായിരുന്നു. കാല്പന്തുകളിയിൽ ചരിത്രം സൃഷ്ടിച്ച ചരിത്ര പുരുഷന് ആദരാഞ്‍ജലി അർപ്പിക്കുകയാണ് സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ

ഫുട്‍ബോള്‍ ഇതിഹാസാം പെലെയുടെ ജീവിത കഥ പറഞ്ഞ സിനിമയായിരുന്നു ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡ്’. 2016ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ ആയിരുന്നു. പെലെയുടെ സിനിമയ്‍ക്ക് വേണ്ടി പാടുകയും ചെയ്ത വ്യക്തിയാണ് എ ആര്‍ റഹ്‍മാൻ. അദ്ദേഹം പാടിയ ആ പാട്ട് പങ്കുവെച്ചാണ് പെലെക്ക് ആദരാഞ്ജലി നേര്‍ന്നത്. സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ എന്നാണ് എ ആര്‍ റഹ്‍മാൻ കുറിച്ചിരുന്നത്. ഈ ഗാനം പെലെയുടെ ജീവിതത്തെ ആദരിച്ചുകൊണ്ട് സമര്‍പ്പിക്കുന്നുവെന്നും എ ആര്‍ റഹ്‍മാൻ എഴുതിയിരുന്നു .അന്നാ ബിയാട്രീസിയും എ ആര്‍ റഹ്‍മാനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.. ‘ജിംഗ’ എന്ന ഈ മ്യൂസിക് വീഡിയോ വളരെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.

Related Articles

Latest Articles