Thursday, January 8, 2026

വിദ്യാർത്ഥികൾക്കെതിരെ ലൈംഗീകാതിക്രമം : അധ്യാപകൻ ഫൈസൽ മേച്ചേരി അറസ്റ്റിൽ; പരാതിയുമായെത്തിയത് സ്കൂളിലെ 17 ഓളം വിദ്യാർത്ഥികാൾ

കണ്ണൂർ : വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു . മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതിയുമായെത്തിയത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ വിദ്യാർത്ഥികളുടെ മൊഴിയെടുത്ത് പോലീസിന് നൽകുകയായിരുന്നു. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് അധ്യാപകനെതിരെ ഇത്രയധികം പരാതികൾ ലഭിച്ചത്. നാല് വർഷമായി ഇയാൾ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു.

നിലവിൽ അഞ്ച് കേസുകളാണ് പോലീസ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. മറ്റുകുട്ടികളുടെ പരാതി കേട്ടതിനുശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതുപോലുള്ള പരാതികൾ നേരത്തെ ഇയാൾ പഠിപ്പിച്ച സ്കൂളിൽ നിന്നും ഉയർന്നിന്നുന്നു.

Related Articles

Latest Articles