Tuesday, January 6, 2026

അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. മദ്യം നല്‍കിയാണ് പെൺകുട്ടിയെ പ്രതികൾ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതികളായ 26 കാരനെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയും പോലീസ് പിടികൂടി.

അടൂരിനടുത്ത് നെല്ലിമുകളിലെ ആളില്ലാത്ത വീട്ടില്‍ വച്ച്‌ ഇന്നലെ വൈകിട്ടാണ് മദ്യം നല്‍കിയത്. തുടർന്ന് അവശയായ പെൺകുട്ടി ബന്ധുവിനെ ഫോണില്‍ വിളിക്കുകയും കുട്ടിയെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒന്നാം പ്രതിയെ പോലീസ് ബലംപ്രയോഗിച്ചാണ് പിടികൂടിയത്. കുട്ടി നേരത്തെയും പീഡനത്തിനിരയായിട്ടുണ്ട്.

Related Articles

Latest Articles