Saturday, October 3, 2026

വിവാഹ വാ​ഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ

കൊച്ചി: വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് എറണാകുളം നോർത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൂടാതെ ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും യുവതി പരാതിയിൽ പറയുന്നു.

Related Articles

Latest Articles