Friday, April 26, 2024
spot_img

കോവിഡ് കേസുകളിൽ വർധന; സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ദില്ലി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി.ദില്ലി,ഉത്തർപ്രദേശ്, മഹാരാഷ്ട്ര , മിസോറാം, ഹരിയാന എന്നീ സംസ്‌ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയത്.

കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം, കര്‍ശന നിരീക്ഷണം തുടരണം, കോവിഡ് സാംപിളുകളുടെ ജനിതകശ്രേണീകരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചണ്ഡീഗഡില്‍ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയായിരുന്നു . എന്നാല്‍ രാജ്യത്ത് കഴിഞ്ഞ ആഴ്ചയായി കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിന് മുകളിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2067 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില സംസ്ഥാനങ്ങളിലാണ് വ്യാപനം കൂടുന്നത്. സംസ്‌ഥാനങ്ങളിൽ ജാഗ്രത തുടരണമെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles