Saturday, December 27, 2025

ലൈംഗികപീഡനക്കേസ്; എൽദോസിനെതിരെ പുതിയ കേസ്; തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചി: ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. എൽദോസിനെതിരെ പുതുതായി സൈബർ കേസും രജിസ്റ്റർ ചെയ്തു.ഫോണിൽ വിളിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് സൈബർ കേസ് ചുമത്തിയത്.

ലൈംഗിക പീഡനക്കേസിൽ നിന്ന് പിൻമാറണമെന്നും മൊഴി നൽകരുതെന്നും ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചെന്ന് യുവതി പറഞ്ഞിരുന്നു.എൽദോസിന് വേണ്ടി വനിതാ കോൺഗ്രസ് പ്രവർത്തകയാണ് ഭീഷണി സന്ദേശം അയക്കുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.യുവതിയുടെ പേട്ടയിലുള്ള വീട്ടിലാണ് ഇന്ന് തെളിവെടു് നടത്തിയത്.

കോവളം ഗസ്റ്റ് ഹൗസിനു ഹൗസിന് ആത്മഹത്യാ മുനമ്പിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നും പരാതിയുണ്ട്. എന്നാൽ തെളിവെടുപ്പിൽ അങ്ങനെ സംഭവിച്ചിട്ടില്ല എന്നും യുവതിയുമായി വാക്കുതർക്കം ഉണ്ടായതിനെതുടർന്ന് മർദ്ദിക്കുക മാത്രമാണ് ചെയ്തത് എന്നാണ് എൽദോസ് ഇന്നലെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.ചോദ്യം ചെയ്യലിൽ പലപ്പോഴും എൽദോസ് കുറ്റങ്ങൾ നിഷേധിക്കുകയാണെന്നാണ് വിവരം.

17 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൽദോസുമായിട്ടുള്ള തെളിവെടുപ്പ് ക്രൈംബ്രാഞ്ച് ആരംഭിച്ചത്.10 ദിവസത്തേക്ക് കസ്റ്റഡി തുല്യമായ ജാമ്യമാണ് എൽദോസിന്റേത്. ഈ കാലയളവിനുള്ളിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ക്രൈം ബ്രാഞ്ച് പൂർത്തിയാക്കണം.അതേസമയം യുവതിയെ മർദ്ദിച്ച കേസിലെ എൽദോസിന്റെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

Related Articles

Latest Articles