Tuesday, September 22, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്പലംകുന്ന് സ്വദേശിയെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ. അമ്പലംകുന്ന് സ്വദേശി അഭിജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതി അഭിജിത്തും പെണ്‍കുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായി. തുടർന്ന് വീട്ടുകാർ കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാ‍ർ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ടര മാസം ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുട‍ർന്നാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടി പ്രണയത്തിലായിരുന്ന യുവാവ് പലതവണ പീ‍‍ഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ വീടിന് സമീപത്ത് വച്ചായിരുന്നു പീഡനം. പോക്സോ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Latest Articles