Tuesday, September 22, 2026

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറി; അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്.

പെൺകുട്ടികളെ അപമാനിക്കുന്നതരത്തിലുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടർന്ന് ഒരു പെണ്‍കുട്ടി പോലീസിൽ പരാതി നൽകി. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് പെൺകുട്ടി പരാതി നൽകിയത്. തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.

അതേസമയം, സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചു.

Related Articles

Latest Articles