മുൻ കേരളാ ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം നൽകി സംസ്ഥാന സർക്കാർ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആദർശിനെയാണ് നാല് വർഷത്തേക്ക് നിയമിച്ചത്. ആദർശ് നിലവിൽ ഓപൺ സർവകലാശാല വിദ്യാർത്ഥിയാണ്.
വിദ്യാർഥിപ്രതിനിധി ഓപ്പൺ സർവകലാശാല വിദ്യാർത്ഥി ആയിരിക്കണമെന്ന വ്യവസ്ഥ പാലിക്കാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം എ വിദ്യാർഥിയായിരുന്ന ഇയാൾ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ടി സി വാങ്ങി ഓപ്പൺ സർവകലാശാലയുടെ തിരുവനന്തപുരം തുമ്പസെൻറ് സേവിയേഴ്സ് കോളേജ് ലേണേഴ്സ് സപ്പോർട്ട് സെൻററിൽ വിദ്യാർഥിയായി അടുത്ത ദിവസം രജിസ്റ്റർ ചെയ്യിച്ച ശേഷമാണ് നാമനിർദ്ദേശം നടത്തിയത്.ഇപ്പോൾ എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ആദർശ്.

