Sunday, October 4, 2026

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുമെന്ന് പോലീസ് ; നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ തീരുമാനം

കൊച്ചി : ഡാന്‍സാഫ് നടത്തിയ ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുമെന്ന് പോലീസ്. നടനെ ഉടൻ തന്നെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു.

പോലീസ് സംഘം എത്തിയതറിഞ്ഞ് ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ ഷൈന്‍, ബൈക്കില്‍ ബോള്‍ഗാട്ടിയില്‍ എത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബൈക്ക് ആരുടേതാണ് എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ലിഫ്റ്റ് ചോദിച്ചാണോ പോയത് എന്നതടക്കം പോലീസ് അന്വേഷിക്കും. തൃശ്ശൂര്‍ സ്വദേശിയായ ഷൈന്‍ വീട്ടിലേക്കാണോ പോയത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. പുലര്‍ച്ചെ മൂന്നരയോടെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Related Articles

Latest Articles