Thursday, October 22, 2026

കേസിന് പിന്നാലെ പങ്കെടുത്ത പരിപാടിയിൽ സ്ഫോ-ട-ന ഭീ-ഷ-ണി ; സുരേഷ് ഗോപിയെ ഉന്നം വയ്ക്കുന്നതാര് ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതുമായ ഒരു വിഷയം നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ​ഗോപിയെ സംബന്ധിച്ച വാർത്തകളാണ്. മാധ്യമ പ്രവർത്തകയോട് താരം മോശമായി പെരുമാറി എന്നതാണ് ഇപ്പോൾ ചർച്ച വിഷമായിക്കൊണ്ടിരിക്കുന്നത്. അതിനിടെ, ഇപ്പോഴിതാ, സ്‌ഫോടന ഭീഷണിയെ തുടര്‍ന്ന് സുരേഷ് ഗോപി പങ്കെടുത്ത പരിപാടി താത്കാലികമായി നിര്‍ത്തിവച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗരുഡന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു താരം. പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടി താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു.

പരിപാടി പുരോഗമിക്കവെ വേദിയിലെത്തിയ പോലീസുകാരാണ് സ്‌ഫോടന ഭീഷണിയെന്ന അഭ്യൂഹം പങ്കുവച്ചതും താരത്തെയും ആളുകളെയും പരിപാടി നടക്കുന്നയിടത്ത് നിന്ന് മാറ്റിയതും. അല്‍പ്പ നേരം പരിപാടി നിര്‍ത്തിവച്ചെങ്കിലും സുരേഷ് ഗോപി മടങ്ങിയെത്തിയതോടെ വീണ്ടും പരിപാടി പുനരാരംഭിച്ചു. പരിശോധനകള്‍ക്ക് ശേഷമായിരുന്നു പരിപാടി വീണ്ടും തുടങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. സ്‌ഫോടനമുണ്ടാകുമെന്ന അജ്ഞാതന്റെ ഫോണ്‍ സന്ദേശം സംഘാടകര്‍ക്ക് ലഭിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പരിശോധന. എന്തായാലും ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നതോടെ നിരവധി ചോധ്യമങ്ങളും ഉയർന്നു വരുന്നത്. സുരേഷ് ഗോപിയെ ആരാണ് ഉന്നം വയ്ക്കുന്നത് ? ആരാണ് ഭയക്കുന്നത് എന്നതാണ് അതിൽ പ്രധാനം. കാരണം നടനും രാഷ്ട്രീയ പ്രവർത്തകനും എന്നതിലുപരി നല്ലൊരു മനുഷ്യനാണ് സുരേഷ് ഗോപിയെന്നതിൽ ആർക്കും ഒരു സംശയവുമില്ല. മുപ്പത് വർഷത്തോളം നൂറ് കണക്കിന് നടികളോടൊപ്പം അഭിനയിച്ച ഒരു നടൻ പകൽ വെളിച്ചത്തിൽ കണ്ണ്ചിമ്മാതെ നിൽക്കുന്ന ക്യാമറകളുടെ മുന്നിൽ ഇത്രയും പേരുടെ മുന്നിൽ വെച്ച് തോളത്ത് കൈ വെച്ച് മോളേ എന്ന് വിളിച്ചത് വാത്സല്യം കൊണ്ടാണെന്ന് പറഞ്ഞത് അരുതാത്ത പാതകമായാണ് സഖാക്കൾ ചിത്രീകരിക്കുന്നത്, പക്ഷെ, Hightech shop ന്റെ ഉദ്ഘാടന വേളയിൽ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ സഖാവ് സ്വപ്നയുടെ തോളത്ത് കൈ വെച്ചപ്പോൾ അത് ശരിയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവിടെയും സഖാവിന്റെ ഉത്തരം ഈ വാൽസല്യം തന്നെയായിരുന്നു എന്നതാണ് നിലനിൽക്കുന്ന വിരോധാഭാസം.

അതേസമയം, തൃശ്ശൂരിൽ സുരേഷ്‌ഗോപിയുടെ പ്രവർത്തനങ്ങൾ ചിലരെ ഭയപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. കൂടാതെ, നേരത്തെ സത്യജിത് റേ ഫിലിം ഇസ്റ്റിട്യൂട്ട് അദ്ധ്യക്ഷനായി സുരേഷ്‌ഗോപിയുടെ നിയമന വാർത്ത പുറത്തുവന്നപ്പോൾ തൃശ്ശൂരിൽ സുരേഷ്‌ഗോപി മത്സരിക്കാൻ സാധ്യതയില്ലെന്ന പ്രചാരണം മാദ്ധ്യമങ്ങൾ നടത്തിയിരുന്നു. കൂടാതെ, സുരേഷ് ഗോപിയുടെ ചിത്രം ഉപയോഗിച്ച് പ്രചാരണ പോസ്റ്ററുകൾ തൃശ്ശൂരിൽ ഓട്ടോ തൊഴിലാളികൾ പ്രദർശിപ്പിച്ചപ്പോഴും മാദ്ധ്യമങ്ങൾ സുരേഷ്‌ഗോപി പാർട്ടി അച്ചടക്കം ലഘിച്ച് പ്രചാരണം ആരംഭിച്ചതായി വാർത്ത വന്നിരുന്നു. വോട്ടർമാരുടെ മനസ്സ് ഇപ്പോൾ വ്യക്തമാണെന്നും ഇത്തവണ വിജയ സാധ്യതയുണ്ടെന്നും നേരത്തെ സുരേഷ്‌ഗോപി പറഞ്ഞിരുന്നു. എന്തായാലൂം താരത്തിന്റെ രാഷ്ട്രീയ വളർച്ചകളെയും ആരൊക്കെയോ ഭയക്കുന്നു എന്ന് വേണം മനസിലാക്കാൻ.

Related Articles

Latest Articles