Thursday, May 16, 2024
spot_img

കനത്ത സുരക്ഷയില്‍ മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. ഇന്ന് പൂജകള്‍ ഒന്നും ഉണ്ടാകില്ല. മിഥുനം ഒന്നാം തീയതിയായ നാളെ രാവിലെ മുതല്‍ പതിവ് പോലെ പൂജകള്‍ നടക്കും. 20 ന് രാത്രി 10 ന് നട അടയ്ക്കും.

ഇത്തവണയും വലിയ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് എസ് പിക്കും, പമ്പയില്‍ എ എസ് പിക്കും നിലയ്ക്കലിൽ ഡി വൈ എസ് പിക്കും ആയിരിക്കും സുരക്ഷാ ചുമതല. 500 ഓളം പൊലീസ് സേനാംഗങ്ങളെ മൂന്നിടത്തുമായി വിന്യസിക്കും. ഉച്ചയോടെ മാത്രമേ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടുകയുള്ളൂ.

Related Articles

Latest Articles