Saturday, December 20, 2025

കളിക്കളത്തിലും പഠനത്തിലും ഒരുപോലെ തിളങ്ങി ഷഫാലി വർമ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം ആരാധകര്‍ക്കായി പങ്കുവച്ച് താരം

ദില്ലി : സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം ആരാധകര്‍ക്കായി പങ്കുവെച്ച് ഇന്ത്യയുടെ യുവ വനിതാ താരമായ ഷഫാലി വര്‍മ. കഴിഞ്ഞ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഷഫാലിയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. മത്സരങ്ങളുടെയും പരിശീലനത്തിന്റെയും തിരക്കിനിടയിലും പരീക്ഷയില്‍ മികച്ച വിജയമാണ് താരം നേടിയത്.

‘2023-ല്‍ ഞാന്‍ ഒരു 80 പ്ലസ് പ്രകടനം കൂടി പുറത്തെടുത്തു. അത് പ്ലസ് ടു പരീക്ഷയിലാണെന്ന് മാത്രം. എന്റെ പരീക്ഷാഫലത്തില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയമായ ക്രിക്കറ്റിനായി സര്‍വവും നല്‍കാനായി ഞാന്‍ കാത്തിരിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെ പ്ലസ് ടു പരീക്ഷാ ഫലം കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള ചിത്രം ഷഫാലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

19 കാരിയായ ഷഫാലി ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 56 ട്വന്റി 20 മത്സരങ്ങളിലും 21 ഏകദിനത്തിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ജഴ്‌സിയണിഞ്ഞു. വെടിക്കെട്ട് ബാറ്റർ എന്ന നിലയിൽ ഇതിനോടകം പ്രശസ്തയായ താരം വനിതാ പ്രീമിയര്‍ ലീഗില്‍ ദില്ലി
ക്യാപിറ്റല്‍സിന്റെ താരമാണ്.

Related Articles

Latest Articles