കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വയനാട്ടിലെ ബിഡിജെസ് സ്ഥാനാർഥിയെയും ട്രോളി ഷാഫി പറമ്പില്‍ എം എല്‍ എ.
പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും കൈപിടിച്ചു നില്‍ക്കുന്ന ചിത്രവും വെള്ളാപ്പള്ളി നടേശന്‍ മകന്‍ തുഷാര്‍ വെള്ളപ്പള്ളിയെ അനുഗ്രഹിക്കുന്ന ചിത്രവും ചേര്‍ത്തുവെച്ചാണ് ഷാഫിയുടെ ട്രോള്‍.
“ശരിയാക്കലുകാരുടെ കയ്യീന്ന് മേടിച്ചിട്ട് അച്ചേ ദിന്‍കാര്‍ക്ക് കൊടുത്തു. പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും…” എന്ന കുറിപ്പും ഫോട്ടോയ്ക്ക് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

