Monday, December 15, 2025

ആര്യന്‍ ഖാന്‍ വീട്ടിലെത്തി; സിദ്ധിവിനായക ക്ഷേത്ര ദർശനം നടത്താനൊരുങ്ങി ഷാരൂഖ് ഖാൻ

മുംബൈ: ആര്യന്‍ ഖാന്‍ ജയിലില്‍ നിന്നിറങ്ങി മന്നത്തിലെത്തിയതിന് പിന്നാലെ നന്ദിസൂചക പ്രാര്‍ത്ഥനയ്ക്കായി ഷാരൂഖ് ഖാന്‍ (Shah Rukh Khan) ഉടന്‍ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് റിപോര്‍ട്ട്. ഷാരൂഖ് ഖാനുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഗണേഷ് ഉത്സവം എല്ലാ വര്‍ഷവും ഷാരൂഖ് വീട്ടില്‍ ആഘോഷിക്കുന്ന പതിവുണ്ട്. ഈ വര്‍ഷവും വീട്ടിലെ ഗണേഷ വിഗ്രഹത്തിന്റെ പൂജയുടെയും ചിത്രങ്ങള്‍ ഷാരൂഖ് പങ്കുവെച്ചിരുന്നു. ഗണേശ ചതുര്‍ത്ഥിക്കായിരുന്നു ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷാരൂഖ് പങ്കുവെച്ചത്. 22 ദിവസത്തെ ജയില്‍ വാസം അവസാനിപ്പിച്ച്‌ രാവിലെ 11 മണിയോടെ ആര്യന്‍ഖാന്‍ ജയിലിന് പുറത്തേക്ക് എത്തിയത്. ആര്യനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാനും എത്തിയിരുന്നു.

അതേസമയം എന്‍സിബി കേസുമായി വെറുതെ ഒരുപാട് മുന്നോട്ട് പോയതാണെന്നും തെളിവില്ലാതെ വലിച്ച് നീട്ടിയ കേസാണിതെന്നും ആര്യന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

Related Articles

Latest Articles