Monday, May 20, 2024
spot_img

കോഴിക്കോട് ഭീകരാക്രമണം;പ്രതി ഷാരൂഖ് സെയ്‌ഫിയ്ക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം,ഇന്ന് കോടതിയിൽ ഹാജരാക്കുന്നതിൽ അവ്യക്തത

കോഴിക്കോട്: ഭീകരാക്രമണക്കേസിൽ പ്രതി ഷാരൂഖ് സെയ്‌ഫിയ്ക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം.പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലത്തിൽ വ്യതമാകുന്നത്.ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്‍റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്ക് കാരണം കണ്ണിൽ വീക്കമുണ്ട്. എന്നാൽ കാഴ്ചയ്ക്ക് തകരാറില്ല. ഇടതുകൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം പ്രതി ഷാരുഖ് സൈഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിൽ അവ്യക്തത. 10 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കോടതിയിലെത്തിക്കുവാനായിരുന്നു തീരുമാനം.എന്നാൽ മഞ്ഞപ്പിത്തം കൂടിയതിനെത്തുടർന്ന് കരൾവീക്കം ഉണ്ടാവുകയും തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കഴിയില്ലെന്നുമാണ് സൂചന.മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴിയെടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്.ഷാരൂഖ് സെയ്‌ഫിക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു.പ്രതിക്ക് വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നു.പരിശോധനയിലാണ് മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ചത്.

Related Articles

Latest Articles