Featured

ഹമാസ് തീ_ വ്ര_ വാ_ ദി_ ക_ ൾ എന്ന് തന്നെ ബോധപൂർവ്വമെഴുതി ശൈലജ ടീച്ചറുടെ പോസ്റ്റ് വൈറലാകുന്നു !

ഇസ്രായേൽ – ഹമാസ് യുദ്ധം രക്ത രൂക്ഷിതമായി ഇപ്പോഴും തുടരുകയാണ്. യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ രണ്ടായിരത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, ഗാസ മുനമ്പിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഇപ്പോഴിതാ,
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ കെ കെ ഷൈലജ ടീച്ചർ പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്. കാരണം എന്തെന്നാൽ, ഇടത് സഹയാത്രികരെല്ലാം ഹമാസ് ഭീകരരെ ഹമാസ് പോരാളികൾ എന്ന് വിളിക്കുമ്പോൾ ടീച്ചർ ഉള്ള സത്യം സത്യസന്ധമായി അങ്ങ് വിളിച്ചുപറഞ്ഞു. പക്ഷേ പണി ചെറുതായി പാളിപ്പോയി. പോസ്റ്റിലെ ഹമാസ് ഭീകരർ എന്നവാക്ക് ഇസ്ലാമിസ്റ്റുകളുടെ കടുത്ത എതിർപ്പിനാണ് തുടർന്ന് വഴിവെച്ചത്. അതോടെ ഗത്യന്തരമില്ലാതെ ടീച്ചർക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരർ എന്ന വാക്ക് തന്നെ നീക്കം ചെയ്യേണ്ടി വന്നു. എന്നാൽ പോസ്റ്റിന്റെ എഡിറ്റിംഗ് ഹിസ്റ്ററിയിൽ ആദ്യം ഹമാസ് ഭീകരർ എന്നും പിന്നീട് ഹമാസ് എന്നു മാത്രവുമാക്കി മാറ്റിയത് കയ്യോടെ പൊക്കിയെടുത്ത ട്രോളന്മാർ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ മലക്കം മറിച്ചിൽ തുറന്നു കാട്ടുകയാണ്.

യഥാർത്ഥത്തിൽ യുദ്ധങ്ങളുടെ ഭീകരതയെ കുറിച്ചാണ് ഷൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഇത്തരം യുദ്ധങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്നും ടീച്ചർ സൂചിപ്പിച്ചു. എന്നാൽ ഈ പോസ്റ്റിൽ ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ കുറിച്ച് പറഞ്ഞ ഒരു വരിയാണ് ടീച്ചറെ കുഴപ്പിച്ചത്. ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിൽ പ്രതിഷേധവുമായി നിരവധി മതമൗലികവാദികളാണ് ഈ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. ഹമാസ് ഭീകരർ അല്ല പോരാളികൾ ആണെന്നാണ് ഇവരുടെ വാദം. ഹമാസ് ഭീകരവാദി ആണെങ്കിൽ ചെഗുവേര അടക്കമുള്ളവരും ഭീകരവാദി ആണല്ലോ എന്ന വാദവും ചിലർ ഉയർത്തി. കമ്മ്യൂണിസ്റ്റുകാരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കൊലകൾ നടത്തിയിട്ടുള്ളതെന്നും മറ്റുചിലർ ചൂണ്ടികാട്ടുകയുണ്ടായി.

അതേസമയം, ഗാസയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഗാസ സ്‌ട്രൈക്കിന്റെ ധനമന്ത്രി ജവാദ് അബു ഷമാലയെയും മുതിര്‍ന്ന ഹമാസ് രാഷ്ട്രീയ നേതാവായ സക്കറിയ അബു മാമറിനെയും ഇസ്രായേല്‍ പ്രതിരോധ സേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. അതേസമയം ഗാസയില്‍ മാത്രമായി ആയിരത്തോളം പേരാണ് മരണപ്പെട്ടത്. കുടിവെള്ളവും, ഭക്ഷണവുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഗാസ നിവാസികളുള്ളത്. കൂടാതെ, ഗാസയില്‍ അഞ്ചാം ദിനവും അതിശക്തമായ ബോംബിംഗ് തുടരുകയാണ്. ഇത്രയും ദിവസമായി മേഖലയില്‍ വൈദ്യുതി ലഭ്യമായിട്ടില്ല. കൂടാതെ ഗാസയിലെ ആരോഗ്യ മേഖലയും ഒന്നാകെ തകര്‍ന്നിരിക്കുകയാണ്.

Anandhu Ajitha

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

1 hour ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

2 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

3 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

4 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

5 hours ago