മോഹ്സിൻ നഖ്‌വി കളിയവസാനിക്കുന്നതിന് മുന്നേ മടങ്ങുന്നു
കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതിന് പിന്നാലെ, കളി അവസാനിക്കുന്നതിന് മുൻപേ സ്റ്റേഡിയം വിട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മോഹ്സിൻ നഖ്‌വി. ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ടതോടെയാണ് നഖ്‌വി ഗാലറി ഒഴിഞ്ഞത്. സ്വന്തം ടീമിന്റെ ബാറ്റിംഗ് തകർച്ച കണ്ട് ക്ഷമ നശിച്ച അദ്ദേഹം, മത്സരത്തിന്റെ അവസാന ഓവറുകൾക്ക് കാത്തുനിൽക്കാതെ സ്റ്റേഡിയത്തിന് പുറത്തേക്ക് നടന്നുപോയി കാറിൽ കയറുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ,ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ 175/7 എന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെറും 114 റൺസിന് പാക് നിര കൂടാരം ഒഴിഞ്ഞതോടെ 61 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീമിന്റെ ദയനീയ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ചെയർമാൻ തന്നെ പാതിവഴിയിൽ സ്റ്റേഡിയം വിട്ടത് പാക് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ തോൽവിയോടെ പാകിസ്ഥാന്റെ ലോകകപ്പ് യാത്ര കടുത്ത പ്രതിസന്ധിയിലാവുകയും ഇന്ത്യ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…