Thursday, December 25, 2025

മാപ്പു നല്‍കാന്‍ കത്തയച്ച്‌ ഷെയ്ന്‍, വിട്ടുവീഴ്ചയില്ലാതെ സംഘടനകള്‍

അടുത്തകാലത്ത് വിവാദങ്ങളില്‍ ഏറ്റവുമധികം നിറഞ്ഞു നിന്ന നടനാണ് ഷെയ്ന്‍ നിഗം. ഇതിനിടെ ഷെയ്‌നിന്റെ നിലപാടുകളെ അനുകൂലിച്ചും പ്രതിക്കൂലിച്ചും നിരവധി സിനിമ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷെയ്ന്‍ ചില നിര്‍മാതാക്കള്‍ മനോരോഗികളെപ്പോലെ പെരുമാറുന്നു എന്ന് പറഞ്ഞ സംഭവം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. നിര്‍മ്മതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും, മാപ്പു നല്‍കണമെന്നും കാണിച്ചു ഷെയ്ന്‍ നിഗം കത്ത് നല്‍കി. താര സംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്ത് നല്‍കിയത് .

തന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ബോധ പൂര്‍വം നടത്തിയതല്ല ഈ പ്രസ്താവന, എന്ന് മാത്രമാണ് കത്തില്‍ പറയുന്നത്. ഇമെയില്‍ ആയാണ് കത്ത് അയച്ചത്. വെയില്‍ സിനിമയുടെ നിര്‍മ്മാതാക്കളുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗവും സിനിമ സംഘടനകളും തമ്മിലുള്ള വലിയ തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഷെയ്ന്‍നെ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു . ഇതിനു മുന്‍പും തന്റെ പരാമര്‍ശത്തില്‍ ഫേസ് ബുക്ക് പേജിലൂടെ ഷെയ്ന്‍ മാപ്പു പറഞ്ഞിരുന്നു.

Related Articles

Latest Articles