മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിന് കോവിഡ് (Covid) സ്ഥിരീകരിച്ചു.പവാര്‍ തന്നെയാണ് രോഗബാധിതനായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധിക്കാൻ തയ്യാറാകണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പവാറിനെ ഫോണില്‍ വിളിച്ച് രോഗവിവരം ആരാഞ്ഞു. പ്രധാനമന്ത്രിയുടെ കരുതലില്‍ നന്ദിയുണ്ടെന്ന് പവാര്‍ അറിയിച്ചു. ‘ഞാന്‍ കോവിഡ് ബാധിതനായിരിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട്. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി പരിശോധന നടത്തുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം’. ശരദ് പവാര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ മാസം ആദ്യം പവാറിന്റെ മകള്‍ സുപ്രിയ സുലെ എംപിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

