Tuesday, April 23, 2024
spot_img

കുതിച്ചുയർന്ന് ആഭ്യന്തര ഓഹരി വിപണി; സെൻസെക്‌സ് ഉയർന്നത് 442 പോയിന്റ്

മുംബൈ: ആഭ്യന്തര ഓഹരി വിപണി മുന്നേറി. ബിഎസ്ഇ സെൻസെക്‌സ് 442.65 പോയിന്റ് ഉയർന്ന് 59,245.98ലും വിശാലമായ എൻഎസ്ഇ നിഫ്റ്റി-50 സൂചിക 126.35 പോയിന്റ് ഉയർന്ന് 17,665.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടിസി, സൺ ഫാർമ, ആർഐഎൽ, ടാറ്റ സ്റ്റീൽ, എൻടിപിസി, എച്ച്‌സിഎൽ ടെക്, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക് എന്നിവ സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം, സിപ്ല എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഈ ഓഹരികളെല്ലാം 1 ശതമാനം മുതൽ 3.3 ശതമാനം വരെ ഉയർന്നു. അതേസമയം, നെസ്‌ലെ, അൾട്രാടെക് സിമൻറ്, വിപ്രോ, എച്ച്‌യുഎൽ, പവർഗ്രിഡ് എന്നീ ഓഹരികൾ വിപണിയിൽ ദുർബലമായി.

വിപണിയിൽ ഇന്ന് ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.46 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.9 ശതമാനവും നേട്ടമുണ്ടാക്കി. മേഖലാപരമായി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 1 ശതമാനം നേട്ടത്തോടെ മുന്നിട്ടു നിന്നു.

Related Articles

Latest Articles