Thursday, April 25, 2024
spot_img

സൂചികകൾ ഉയർന്നു; നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സ് ഉയർന്നത് 54.13 പോയിൻറ്

മുംബൈ: ദുർബലമായ ആഗോള സൂചികകൾക്കിടയിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി. രണ്ട് ദിവസമായി സൂചികകൾ നേരിയ നഷ്ടത്തിലായിരുന്നു. സെൻസെക്സ് 54.13 പോയിൻറ് അഥവാ 0.09 ശതമാനം ഉയർന്ന് 59085.43 എന്ന നിലയിലും നിഫ്റ്റി 27.50 പോയിൻറ് അഥവാ 0.16 ശതമാനം ഉയർന്ന് 17605 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

വിപണിയിൽ ഇന്ന് ഏകദേശം 2076 ഓഹരികൾ മുന്നേറി. 1259 ഓഹരികൾ ഇടിഞ്ഞു, 131 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ ഇന്ന് അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഒഎൻജിസി, എൻടിപിസി, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ദിവിസ് ലബോറട്ടറീസ്, സൺ ഫാർമ, ടിസിഎസ് എന്നീ ഓഹരികൾ നഷ്ടത്തിലുമാണ്.

സെൻസെക്‌സിൽ 2.37 ശതമാനം നേട്ടമുണ്ടാക്കിയ എൻടിപിസിയാണ് ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത്. ഇൻഡസ്ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ. മേഖലകളെ പരിശോധിക്കുമ്പോൾ റിയൽറ്റി സൂചിക ഒരു ശതമാനവും ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ സൂചികകൾ 0.5 ശതമാനം വീതവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.

Related Articles

Latest Articles