Tuesday, May 14, 2024
spot_img

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ;പ്രതീക്ഷ മനഃസാക്ഷി വോട്ടിലെന്ന് തരൂർ, കെ സുധാകരനുമായി സംസാരിച്ചു

ദില്ലി :എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതീക്ഷ മനഃസാക്ഷി വോട്ടിലെന്ന് സ്ഥാനാർഥി ശശി തരൂർ. പാർട്ടിക്കുള്ളിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകാം. രമേശ് ചെന്നിത്തല ഭാരവാഹി അല്ലാത്തതിനാൽ അഭിപ്രായം പറയാം. പിസിസി പ്രസിഡന്റുമാർ അഭിപ്രായം പറഞ്ഞത് മാർഗനിർദേശത്തിന് മുമ്പാണ്

കെ സുധാകരനുമായി സംസാരിച്ചു. നല്ല വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. അതേസമയം തെരഞ്ഞെടുപ്പ് സമിതിയെ ശശി തരൂർ വിമർശിച്ചു. ആരെ സഹായിക്കാനാണ് പിച്ച് ഉണ്ടാക്കിയതെന്ന് നോക്കുന്നില്ല. കിട്ടുന്ന പിച്ചിൽ കളിക്കുന്നു, പരാതിയില്ലെന്നും തരൂർ വ്യക്തമാക്കി.

പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂർ ഇന്ന് തമിഴ്‌നാട്ടിലെത്തി. പിസിസി അംഗങ്ങളെ കണ്ട് തരൂർ വോട്ട് അഭ്യർഥിക്കും. നൂറോളം പിസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂർ പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles