Saturday, October 17, 2026

വൻ ലഹരിമരുന്ന് വേട്ട ;കൊച്ചി പുറംകടലിൽ നിന്ന് 200 കിലോ ഹെറോയിനുമായി ഇറാനിയൻ ബോട്ട് നാവികസേന പിടികൂടി

കൊച്ചി :തീരത്ത് നിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇറാനിയൻ ബോട്ടിൽ നിന്നും നാവിക സേന 200 കിലോ ഹെറോയിൻ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയതെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

ബോട്ടിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. ഇറാൻ, പാക് പൗരൻമാരാണ് പിടിയിലായത്. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവികസേന കോസ്റ്റൽ പോലീസിന് കൈമാറും.

Related Articles

Latest Articles