തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലപ്രസ്താവനയില് ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്റെ വിശദീകരണം തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വിവാദം അവസാനിച്ചെന്നും ആരും പരസ്യപ്രതികരണം നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
താന് മോദിയെ ന്യായീകരിച്ചിട്ടില്ലെന്ന നിലപാടില് ഉറച്ചുനിന്നുകൊണ്ടുള്ള മറുപടിയാണ് തരൂര് കെപിസിസിക്ക് നല്കിയത്. മോദി സര്ക്കാരിനെ ലോക്സഭയില് താന് എതിര്ത്തതിന്റെ പത്തുശതമാനം പോലും മറ്റ് കോണ്ഗ്രസ് എംപി മാര് എതിര്ത്തിട്ടില്ലെന്ന് കെ.മുരളീധരനെ പരോക്ഷമായി വിമര്ശിച്ച് തരൂര് പറഞ്ഞിരുന്നു. കെപിസിസി തനിക്കയച്ച കാരണം കാണിക്കല് നോട്ടീസിലെ വിവരങ്ങള് ചോര്ന്നതില് തരൂര് പരസ്യമായി അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. മോദിയെ സ്തുതിച്ച വിഷയത്തില് പ്രതിപക്ഷനേതാവടക്കം പ്രമുഖ നേതാക്കള് തരൂരിനെതിരെ രംഗത്തെത്തിയിരുന്നു
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…