തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുമ്ബോഴും മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോൺഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരൻ പരിഹസിച്ചു.
പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍ പദ്ധതിയെ അനുകൂലിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അഭിനന്ദിക്കുകയും ചെയ്തതിനോട് പ്രതികരിക്കവേയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. അതേസമയം കെ.റെയിൽ വിഷയത്തിൽ പാർട്ടിയോടൊപ്പം ഒതുങ്ങി നിൽക്കണമെന്ന് ശശി തരൂരിനോട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അത് മാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി.
പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണം. കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് തരൂര്‍. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

