Sunday, December 21, 2025

രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ തനിക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ തനിക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ ശശി തരൂര്‍.

മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ ഡിജിപിക്കു പരാതി നൽകിയത്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ശശി തരൂരിനു താക്കീത് നൽകിയിരുന്നു. ആരോപണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിന് എതിരെ തെളിവു സമർപ്പിക്കാൻ തരൂരിനായില്ലെന്നും കമ്മിഷൻ വിലയിരുത്തി.

Related Articles

Latest Articles