Wednesday, December 17, 2025

ശബരിമല ഭക്തർക്കൊപ്പം ശശി തരൂർ ;പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി ;കൊട്ടാരം നിർവാഹക സമിതിയുമായി കൂടിക്കാഴ്ച

പത്തനംതിട്ട :കോൺഗ്രസ് നേതാവും എം പി യുമായ ശശി തരൂർ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി.ദർശനത്തിന് ശേഷം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ അറിയുവാനും വിലയിരുത്തുവാനുമായി അദ്ദേഹം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി നാരായണ വർമ്മയുമായി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ശശി തരൂരിന്റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾ.കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജനങ്ങളെ കാണാൻ തരൂർ നേരിട്ടെത്തിയിരിക്കുകയാണ്.


Related Articles

Latest Articles