Sunday, April 28, 2024
spot_img

സർവകലാശാലകളുടെ നിയന്ത്രണം മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിനെ അംഗീകരിക്കില്ല;പ്രോട്ടോക്കോളിൽ താഴെയായ വ്യക്തിയുടെ കീഴിൽ എങ്ങനെ പ്രോ ചാൻസലർക്ക് പ്രവർത്തിക്കാൻ കഴിയും ? കെ മുരളീധരൻ

തിരുവനന്തപുരം :ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി സർവകലാശാലകളുടെ നിയന്ത്രണം മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരൻ.പ്രോട്ടോക്കോൾ പ്രകാരം ചാൻസലറുടെ കീഴിലാണ് വകുപ്പ് മന്ത്രിയായ പ്രോ ചാൻസലർ. പ്രോട്ടോക്കോളിൽ താഴെയായ വ്യക്തിയുടെ കീഴിൽ എങ്ങനെ പ്രോ ചാൻസലർക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും മുരളീധരൻ ചോദിച്ചു.ഏത് ബിൽ പാസാക്കിയാലും ഗവർണർക്ക് ഒപ്പിടാതിരിക്കാം. എത്രകാലം വേണമെങ്കിലും കൈവശം വെക്കാം. അങ്ങനെയിരിക്കെ എന്തിനാണ് ഈ ബില്ലെന്ന് വ്യക്തമാകുന്നില്ല.

വിഷയത്തിൽ യുഡിഎഫ് യോജിച്ച് ഒരു തീരുമാനമെടുക്കും. ലീഗിന് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും. ശശി തരൂർ സന്ദർശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് പത്രക്കാരെ അറിയിച്ചത് തെറ്റാണ്. വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് തരൂർ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അറിയിച്ചില്ലെങ്കിൽ കൂടി ഡിസിസി പ്രസിഡന്റ് പരാതി പറയേണ്ടിയിരുന്നത് കെപിസിസിക്ക് ആയിരുന്നു, അല്ലാതെ മാധ്യമങ്ങളോടല്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles