തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ആശുപത്രിവിട്ടു.തുലാഭാരത്രാസ് പൊട്ടിവീഴുമെന്നത് ആദ്യമായി കേൾക്കുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
83 വയസുള്ള അമ്മ പറഞ്ഞത് തന്റെ ജീവിതത്തില്‍ ഇതുപോലുള്ള ഒരു സംഭവം കേട്ടിട്ടില്ലെന്നാണ്. ഭാവിയില്‍ മറ്റൊരാള്‍ക്കും ഇതുപോലൊരു അനുഭവമുണ്ടാവരുതെന്ന് കരുതിയാണ് അന്വേഷണം ആവശ്യപ്പെടുന്നത്. പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.
വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന രാഹുൽ ഗാന്ധിയുടെ പൊതുപരിപാടിയിൽ ശശി തരൂർ പങ്കെടുക്കും. വിശ്രമം വേണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ രണ്ട് ദിവസത്തേക്ക് പ്രചാരണപരിപാടികളിൽ പങ്കെടുക്കില്ല.

