Sunday, May 19, 2024
spot_img

സമാജകല്ല്യാണത്തിനായി ശ്രീ ജ്ഞാനാംബികാ റിസെർച്ച് ഫൗണ്ടേഷൻ ഫോർ ലിവിങ്ങിന്റെ നേതൃത്വത്തിൽ ശതചണ്ഡികാമഹായാഗം; അശ്വമേധയജ്ഞത്തിനു തുല്യമെന്ന് ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്ന മഹായാഗത്തിന് ഒരുങ്ങി അനന്തപുരി; തത്സമയ കാഴ്ചകളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: ഒരു അശ്വമേധയാഗത്തിന് തുല്യമെന്ന് ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്ന ശതചണ്ഡികായാഗത്തിനൊരുങ്ങി അനന്തപുരി. ലോകക്ഷേമത്തിനും, പ്രകൃതി ക്ഷോഭം മഹാമാരി തുടങ്ങിയവയിൽ നിന്നുള്ള മോചനത്തിനും, അഭിവ്യദ്ധിക്കും, ഐശ്വര്യത്തിനും സർവ്വോപരി സനാതനധർമ്മ മാർഗത്തിന്റെ ആചാരണത്തിനും ലോകമാതാവായ ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ അനുഗ്രഹത്തിനായി ശ്രീ ജ്ഞാനാംബികാ റിസെർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 02 മുതൽ 09 വരെയാണ് മഹായജ്‌ഞം നടക്കുക. ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിത ശർക്കരപ്പായസ്സം, നെയ്യ്, പൊരി എള്ള്, തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലി സമർപ്പണം ചെയ്യുന്നതാണ് ചണ്ഡികാ മഹായജ്‌ഞം. ഒരു അശ്വമേധയാഗത്തിന് തുല്യമെന്നാണ് ശതചണ്ഡികാ യാഗത്തെ ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്നത്

ഇതിനോടനുബന്ധിച്ചുള്ള ദേവീമാഹാത്മ്യ പാരായണം ഒക്ടോബർ 02 മുതൽ 07 വരെ തിരുവനന്തപുരം ശൃംഗേരിമഠത്തിലും, ചണ്ഡികാ ഹോമം എട്ടാം തീയതി ഭജനപ്പുര പാലസിലുമാണ് നടക്കുക. തുടർന്ന് ഒക്ടോബർ 9 ന് ശൃംഗേരി മഠത്തിൽ ശ്രീചക്ര പൂജയും ലക്ഷാർച്ചനയും നടക്കും. അനന്തപുരിയെ ഭക്തിസാന്ദ്രമാക്കുന്ന ഈ മഹായാഗത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാവുന്നതാണ്. ലൈവ് ലിങ്ക് http://bit.ly/3Gnvbys

Related Articles

Latest Articles