Tuesday, May 7, 2024
spot_img

ആലുവയിൽ വാഹനാപകടം; കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി, യാത്രക്കാർക്ക് പരിക്ക്

കൊച്ചി: ആലുവ കമ്പനിപ്പടിയിൽ വാഹനാപകടം. യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. യു ടേൺ തിരിയാനായി കാത്ത് നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ അപകടത്തിൽ പൂർണമായും തകർന്നു. ഒമിനി വാനിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക് പരിക്കേറ്റു.

കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസ്സാര പരിക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അതേസമയം, ദേശീയ പാതയിൽ അമ്പാട്ടു കാവിലും വാഹനാപകടം ഉണ്ടായി. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാൾ ചികിത്സയിലാണ്.

Related Articles

Latest Articles