Wednesday, May 15, 2024
spot_img

ഇന്ത്യൻ ഭക്ഷണ രീതിയുടെ ഭാഗമല്ല; ഷവര്‍മ കഴിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് തമിഴ്‌നാട് ആരോഗ്യമന്ത്രി

 

ചെന്നൈ: ഷവർമ പാശ്ചാത്യ ഭക്ഷണമാണെന്നും ഇന്ത്യൻ ഭക്ഷണ രീതിയുടെ ഭാഗമല്ലെന്നും തുറന്നടിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ. ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മറ്റ് നല്ല ഭക്ഷണങ്ങൾ ലഭ്യമാണെന്നും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണ പദാർഥങ്ങൾ ജനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

അതേസമയം ഷവർമ കഴിച്ച് കേരളത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും, കേരളത്തിലും തമിഴ്നാട്ടിലും ഏതാനും പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന. രാജ്യമെമ്പാടുമുള്ള ഷവർമ കടകൾക്ക് ശരിയായ സംഭരണ സംവിധാനങ്ങളില്ലെന്നും പൊടിപടലങ്ങൾ നേരിട്ട് ഏൽക്കുന്ന വിധത്തിലാണ് പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Related Articles

Latest Articles