Sunday, May 19, 2024
spot_img

ബിജെപി മുസ്ലീങ്ങള്‍ക്ക് എതിരാണ് എന്ന ധാരണ വേരോടെ പിഴുതെറിയണം; മുത്തലാഖിനെതിരെ വീറോടെ പോരാടിയ ശായറാ ബാനോ ബിജെപിയിൽ ചേർന്നു

ഡെറാഡൂൺ: മുത്തലാഖിനെ‌തിരെ വീറോടെ പോരാടി മുത്തലാഖ് ഇന്ത്യയിൽ നിന്നും നീക്കം ചെയ്യാൻ അശ്രാന്ത പരിശ്രമം നടത്തിയ ശായറാ ബാനോ ബിജെപിയിൽ ചേര്‍ന്നു. ഡെറാഡൂണിൽ വെച്ച് ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാക്കളിൽ നിന്നാണ് ശായറാ ബാനോ ബിജെപി അംഗത്വം സ്വീകരിച്ചത്.

താൻ ബിജെപി അംഗത്വം സ്വീകരിക്കാൻ തയ്യാറാണെന്ന് 2018ൽ തന്നെ ശായറാ ബാനോ വ്യക്തമാക്കിയിരുന്നു. “ബിജെപി ഒരു നല്ല പാര്‍ട്ടിയല്ലെന്നും ഇത് മുസ്ലീങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ഒരു ധാരണയുണ്ട്. ഈ വിശ്വാസം വേരോടെ പിഴുതെറിയണം. ഇതാണ് പാര്‍ട്ടിയിൽ ചേരാൻ ഞാൻ തീരുമാനിച്ചതിൻ്റെ കാരണം – ബിജെപി മുസ്ലീങ്ങളെയും ഒരു പോലെ പരിഗണിക്കുന്നുണ്ട് എന്ന് തെളിയിക്കണം.” പാര്‍ട്ടി അംഗത്വമെടുത്തതിനു പിന്നാലെ ശായറാ ബാനോ മാധ്യമങ്ങളോട് പറഞ്ഞു.

2016ലാണ് മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശായറാ ബാനോ സുപ്രീം കോടതിയെ സമീപിച്ചത്.
സ്വന്തം ജീവൻ പണയംവെച്ചായിരുന്നു അവർ പുരുഷനിയന്ത്രിത സമൂഹത്തിനെതിരേ പോരാട്ടം നടത്തിയത്. 2017ൽ ആണ് സുപ്രീം കോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിരുന്നു.

Related Articles

Latest Articles