Thursday, May 2, 2024
spot_img

വീട്ടിമുറ്റത്ത് കയറി അസഭ്യം പറയുകയും ഭർത്താവുമായി വഴക്കുണ്ടാക്കുകയും ചെയ്തു;തടയാനെത്തിയ
ഭാര്യയ്ക്ക് മർദ്ദനം;കേസിൽ അയൽക്കാരായ അച്ഛനും മകനും അറസ്റ്റിൽ

മാന്നാർ: വീട്ടമ്മയെ മർദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ കുഞ്ഞച്ചൻ മകൻ ബിജു (53), ബിജുവിന്റെ മകൻ (അമ്പാടി) ബിജിൻ (23) എന്നിവരാണ് അറസ്റ്റിലായത്. . എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് കുന്നേൽ വീട്ടിൽ സുപ്രന്റെ ഭാര്യ സുജാ കുമാരി (43) ക്കാണ് മർദ്ദനമേറ്റത്.

സുജയുടെ വീട്ടിമുറ്റത്ത് കയറി അസഭ്യം പറയുകയും സുജയുടെ ഭർത്താവുമായി വഴക്കുണ്ടാക്കുകയും ചെയ്ത പ്രതികളെ തടയാൻ ശ്രമിക്കവേ സുജയെ വടി കൊണ്ട് അടിക്കുകയും മർദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സുജ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

നവംബർ മാസം മുപ്പതാം തീയതി ബുധനാഴ്ച രാത്രിയിൽ ആണ് സംഭവം നടന്നത്. സുജയുടെ വീട്ടുകാരുമായുള്ള മുൻ വിരോധമാണ് ആക്രമണം നടത്താൻ കാരണമായതെന്നു പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles