Saturday, October 3, 2026

ഹോളിവുഡ് താരം ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : ഹോളിവുഡ് നടന്‍ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

എനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു. ഞാന്‍ പെട്ടെന്ന് സുഖം പ്രാപിക്കും. എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്‍മാരുമാണെന്ന് കരുതുന്നുവെന്നും ഡാനിയല്‍ ഡെ കിം പറയുന്നു.

ലോകമെങ്ങും കൊവിഡ് ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ നിരവധി താരങ്ങള്‍ക്കും ജനങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം നടി റെയ്ച്ചല്‍ മാത്യൂസും താന്‍ കൊവിഡ് ബാധിതയായി എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles