പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് യ ഷിഗല്ല സ്ഥിരീകരിച്ചു. പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗങ്ങളിലെ രണ്ടും മൂന്നും വയസുള്ള കുട്ടികൾക്കാണ് അണുബാധ കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ആദ്യം പെരുമണ്ണ ഹെൽത്ത് സെന്ററിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് രോഗം പടരാതിരിക്കാനുള്ള ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ആരംഭിച്ചിട്ടുണ്ട്. മുൻപ് കോഴിക്കോട്ടെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഷിഗല്ല പടർന്നുപിടിക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് പുതിയ സാഹചര്യത്തെ നേരിടുന്നത്.
ഷിഗെല്ല വിഭാഗത്തിൽ പെട്ട ബാക്ടീരിയകൾ മനുഷ്യന്റെ കുടലുകളെ ബാധിക്കുമ്പോഴുണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് അഥവാ ഷിഗെല്ല ബാധ. ഇത് ഒരു പുതിയ ബാക്ടീരിയയല്ലെങ്കിലും പെട്ടെന്ന് പടർന്നുപിടിക്കുന്ന സ്വഭാവമുള്ളതാണ്. രക്തവും കഫവും കലർന്ന വയറിളക്കം, കടുത്ത വയറുവേദന, പനി, ഓക്കാനം, ഛർദി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. രോഗം തിരിച്ചറിയാൻ വൈകുന്നതാണ് ഇതിനെ മാരകമാക്കുന്നത്. കടുത്ത വയറിളക്കം കാരണം ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് രക്തസമ്മർദം താഴ്ന്നുപോകുന്ന നിർജ്ജലീകരണാവസ്ഥയാണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളത്. കുട്ടികളിൽ അപസ്മാരം പോലുള്ള ന്യൂറോളജിക്കൽ തകരാറുകൾക്കും ഇത് വഴിവെച്ചേക്കാം.
കൃത്യമായ സമയത്ത് ചികിത്സ ലഭ്യമാക്കിയാൽ പൂർണ്ണമായും മാറ്റിയെടുക്കാവുന്ന രോഗമാണിത്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം തിരിച്ചുപിടിക്കുക എന്നതാണ് ചികിത്സയിലെ പ്രധാന ഘടകം. ഇതിനായി ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ധാരാളമായി നൽകണം. സാധാരണ വയറിളക്ക രോഗങ്ങൾക്ക് ആന്റിബയോട്ടിക് ചികിത്സ ആവശ്യമായി വരാറില്ലെങ്കിലും ഷിഗെല്ല ബാധിച്ചവർക്ക് രോഗതീവ്രത കുറയ്ക്കുന്നതിനായി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകൾ നൽകേണ്ടതുണ്ട്. ശുചിത്വം പാലിക്കുകയെന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…