Sunday, December 21, 2025

മലപ്പുറത്ത് ഓട്ടോയിൽ രഹസ്യ അറ നിർമ്മിച്ച് കടത്തിയ കുഴല്‍പ്പണം പിടികൂടി !33.45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി പോലീസ് പിടിയിലായത് കോഡൂര്‍ മാട്ടത്തൊടി സ്വദേശി ഷിഹാബുദ്ദീൻ

പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ മലപ്പുറം കോഡൂര്‍ മാട്ടത്തൊടി ഷിഹാബുദ്ദീനാണ് (46) കുഴൽപ്പണവുമായി പിടിയിലായത്. ഓട്ടോയിൽ രഹസ്യ അറ നിർമ്മിച്ചായിരുന്നു കുഴൽപ്പണം കടത്തിയത്.

ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഇന്ന് രാവിലെ പോലീസ് സംഘം ബൈപ്പാസില്‍ പരിശോധന നടത്തിയത്. ഷിഹാബുദ്ദീന്റെ ഓട്ടോയില്‍ പിറകിലെ സീറ്റിനടിയില്‍ രഹസ്യഅറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായാണ് പണം എത്തിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സമാന രീതിയിൽ പെരിന്തല്‍മണ്ണ ആനമങ്ങാടുനിന്നും ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പോലീസ് പിടിച്ചെടുത്തിരുന്നു. വെസ്റ്റ് കോഡൂര്‍ സ്വദേശി അബ്ദുള്‍വഹാബില്‍ നിന്നാണ് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.

Related Articles

Latest Articles