Monday, January 5, 2026

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെയും അറസ്റ്റ് ചെയ്ത് ഇ.ഡിയുടെ മുന്നേറ്റം; എം എൽ എ പങ്കജ് മിശ്രയുടെ 30 കോടി വിലവരുന്ന കപ്പലും, ലോറികളും, കോടികളുടെ കള്ളപ്പണവും കണ്ടുകെട്ടി ഇ.ഡി

റാഞ്ചി: അനധികൃത ഖനന കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്തൻ പങ്കജ് മിശ്രയുടെ കപ്പൽ പിടിച്ചെടുത്ത് ഇ.ഡി. 30 കോടിയോളം രൂപ വില വരുന്ന അനധികൃത ഖനനവസ്തുക്കൾ കടത്താനുപയോഗിച്ചിരുന്ന കപ്പലാണ് ഇ.ഡി പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉടമക്കെതിരെ മുഫസ്സിൽ പോലീസ് സ്റ്റേഷനിൽ ഒരു FIR ഫയൽ ചെയ്തിരുന്നു. പാറ ഖനനത്തിനായി ഉപയോഗിക്കുന്ന ക്രഷറുകളും മൈനിങ് ചെല്ലാൻ ഇല്ലാതെ ഖനന വസ്തുക്കൾ കടത്തിയ ട്രക്കുകളും നേരത്തെ ഇ.ഡി പിടിച്ചെടുത്തിരുന്നു. അനധികൃത ഖനനത്തിലൂടെ ഏതാണ്ട് 45 കോടിയുടെ നേട്ടമുണ്ടാക്കി എന്നതാണ് പങ്കജ് മിശ്രക്കെതിരെയുള്ള കേസ്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന എം എൽ എ പങ്കജ് മിശ്രയെ കഴിഞ്ഞ 19 ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണക്കേസിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മിശ്രയെ ആറു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

പങ്കജ് മിശ്രയുമായി ബന്ധപ്പെട്ടവരുടെയും ബിസിനസ് പങ്കാളികളുടെയും വസതികളിൽ ജൂലൈ 8 ന് ഇ.ഡി ഒരേസമയം റെയ്‌ഡ്‌ നടത്തിയിരുന്നു. 11.88 കോടി രൂപയുടെ കറൻസിയും 37 ബാങ്ക് അക്കൗണ്ടുകളുടെ രേഖകളുമടക്കം കോടികളുടെ അനധികൃത സ്വത്തുക്കൾ റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു. അഞ്ച് സ്റ്റോൺ ക്രഷറുകളും തോക്കുകളും പരിശോധനയിൽ കണ്ടെടുത്തു. ഭരണത്തിന്റെ തണലിൽ സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ അനധികൃതമായി ഖനനം ചെയ്ത് ജാർഖണ്ഡ് മുക്തി മോർച്ചയിലേയും കോൺഗ്രസ്സിലെയും നേതാക്കൾ കോടികൾ നിയമവിരുദ്ധമായി സമ്പാദിക്കുകയാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരെ പോലും പൂട്ടി ഇ.ഡി അന്വേഷണം മുന്നേറുന്നത്

Related Articles

Latest Articles