Saturday, September 26, 2026

അറസ്റ്റ് ഉടൻ?ശിവശങ്കറിനെതിരേ ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

കൊച്ചി: ശിവശങ്കരൻ്റെ നില പരുങ്ങലിൽ; ഇന്ന് അറസ്റ്റുണ്ടാകുമെന്ന് സൂചനകൾ. പണമിടപാടുകളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ വിശദീകരണം പൊരുത്തക്കേടുകൾ നിറഞ്ഞത്. സ്വപ്നയ്ക്കുള്ള സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതിലും ദുരൂഹത. ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒരുമിച്ചിരുത്തി എൻ.ഐ.എ ചോദ്യം ചെയ്യുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ സംഘം ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് കഴിഞ്ഞ രണ്ടു ദിവസമായി എന്‍ഐഎ കസ്റ്റഡിയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

Related Articles

Latest Articles