Saturday, September 19, 2026

കോഹ്ലിയെ പുകഴ്ത്തി റാവൽപിണ്ടി എക്സ്പ്രസ്സ്

നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ക്യാപ്റ്റനും ബാറ്സ്മാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍. നിലവില്‍ ഒരു ക്യാപ്റ്റനും വിരാട് കോഹ്‌ലിയുടെ അടുത്തൊന്നും എത്തില്ലെന്നും ഷൊഹൈബ് അക്തര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒരു ഇന്നിങ്സിനും 137 റണ്‍സിനും ജയിച്ചതിന് ശേഷമായിരുന്നു ഷൊഹൈബ് അക്തറിന്റെ പ്രതികരണം. വിരാട് കോഹ്‌ലി മികച്ച ക്യാപ്റ്റനാവുമെന്ന് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ടെന്നും 2019 ലോകകപ്പ് തോല്‍വിക്ക് ശേഷം കോഹ്‌ലി തെറ്റുകളില്‍ നിന്ന് പാഠം ഉള്‍കൊള്ളുന്നുണ്ടെന്നും അക്തര്‍ പറഞ്ഞു. വിരാട് കോഹ്‌ലി നിര്‍ഭയനായ ക്യാപ്റ്റന്‍ ആണെന്നും ദക്ഷിണാഫ്രിക്കയുടെ മേല്‍ കോഹ്‌ലി സമ്പൂർണ ആധിപത്യം പുലര്‍ത്തിയെന്നും അക്തര്‍ പറഞ്ഞു.
തൻ്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ അവസരമുണ്ടായിട്ടും കോഹ്‌ലി അത് ടീമിന് വേണ്ടി വേണ്ടെന്ന് വെച്ചെന്നും അക്തര്‍ പറഞ്ഞു.

Related Articles

Latest Articles