Sunday, May 19, 2024
spot_img

പത്തനംതിട്ടയിലെ ഇരട്ട നരബലി ഞെട്ടിപ്പിക്കുന്ന സംഭവം; നരബലി, മനുഷ്യക്കടത്ത് എന്നിവയ്ക്ക് എതിരെ ശക്തമായ പ്രചാരണം കേരളത്തിൽ വേണം, ബോധവത്കരണത്തിന് പിന്തുണയെന്ന് രേഖ ശർമ്മ, ജാ​ഗ്രത വേണമെന്ന് ആനി രാജ

എറണാകുളം: പത്തനംതിട്ടയിൽ നടന്ന ഇരട്ട നരബലി ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. അന്വേഷണ സംഘം 10 ദിവസത്തിനകം മറുപടി നൽകണമെന്നും വനിത കമ്മീഷൻ വ്യക്തമാക്കി.

സംഭവത്തിൽ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ കേസ് ഗൗരവത്തോടെ കാണുന്നുണ്ട്. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടന്നതായി കേൾക്കുന്നത്. മറുപടി തൃപ്തികരം അല്ലെങ്കിൽ ഇടപെട്ടിരിക്കുമെന്നും നരബലി, മനുഷ്യക്കടത്ത് എന്നിവയ്ക്ക് എതിരെ ശക്തമായ പ്രചാരണം കേരളത്തിൽ വേണമെന്നും വനിത കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

അതിന് വേണ്ടി സംസ്ഥാന സർക്കാർ തയ്യാറായിരിക്കണം. വളരെ ദുഃഖകരമായ സംഭവമാണിത്. ഏജൻ്റുമാർക്ക് നിർണായക പങ്കുണ്ട്. ഇവരെ പിടികൂടുക പ്രയാസം. സ്ത്രീകളെയും വിദ്യാഭ്യാസമില്ലാത്തവരെയും ആണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്. ബോധവത്കരണ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും രേഖാ ശർമ്മ വ്യക്തമാക്കി.

പൊതുസംവിധാനങ്ങൾക്കടക്കം ജാഗ്രത കുറവുണ്ടായെന്ന് ആനി രാജ പറഞ്ഞു. സമൂഹത്തിന് ആകെ വീഴ്ച പറ്റി. സർക്കാർ ഈ സംഭവത്തെ ഗൗരവത്തോടെ കാണണം. മന്ത്രവാദമടക്കമുള്ള കാര്യങ്ങൾ മേലിൽ നടക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ആനി രാജ പറഞ്ഞു.

Related Articles

Latest Articles