Thursday, January 8, 2026

അമേരിക്കയിലെ ടെക്സസിലെ മാളിൽ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; അക്രമിയെ പോലീസ് കൊലപ്പെടുത്തി

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസിലെ മാളിൽ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്. പൊതുജനത്തിന് നേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെ അക്രമി ജനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അതേസമയം, അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും പരിക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Related Articles

Latest Articles