Monday, September 21, 2026

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം

ദില്ലി: ഇന്‍റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്വർണനേട്ടം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സൗരഭ് ചൗധരി സഖ്യമാണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. ഇതോടെ ഈ ഇനത്തിലും ഇന്ത്യ 2020 ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി.

ഡല്‍ഹിയിലെ ഡോ കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ 483.4 പോയന്‍റോടെയാണ് മനു ഭാകര്‍ – സൗരഭ് ചൗധരി സഖ്യത്തിന്‍റെ സ്വർണനേട്ടം. മത്സരത്തിൽ ചൈന വെള്ളിയും കൊറിയ വെങ്കലവും കരസ്ഥമാക്കി.

ഈ ഷൂട്ടിങ് ലോകകപ്പില്‍ സൗരഭ് ചൗധരിയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് സ്വര്‍ണം നേടിയിരുന്നു. തന്‍റെ തന്നെ 245.0 എന്ന റെക്കോഡ് തിരുത്തി 246.3 പോയന്‍റോടെയായിരുന്നു സൗരഭിന്‍റെ സ്വര്‍ണനേട്ടം. ഇതോടെ 2020 ടോക്കിയോ ഒളിമ്പിക്‌സിനു യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സൗരഭിന് സ്വന്തമായി.

Related Articles

Latest Articles